അത്ര മാത്രം അര്ഥള്ളത് ഒന്നുമല്ല  ഇത്രനേരം വരെ ഞാൻ പറഞ്ഞത്
 എന്നുള്ളോണ്ടാകുംനീ ഈ ദിവസം  ഇങ്ങനെ ചിരിക്കുന്നത് . തോളെല്ലു
 പൊട്ടിപൊളിയുന്ന വേദന എടുക്കുന്നു കുഞ്ചു ....... നീ എന്തൊക്കെ പറയുന്നതും തലക്കുള്ളിലേക്ക് കയറാത്തത്   അതായിരിക്കാം .....ബലം പിടിച്ചിരിക്കാതെ  പുതിയ വർത്തമാനങ്ങൾ പറയൂ ....... രണ്ടു വര്ഷങ്ങളായി എനിക്ക്  പ്രതികരിക്കാൻ ആവുന്നില്ലാന്നുo  കടുത്ത പേടി പിറകെ കൂടിയിരിക്കാനെന്നും സമ്മതിക്കുന്നു.എന്നാലും .. എവിടെയും കാറ്റു വീശുന്നെടോ.... ഞാൻഅയച്ചു  തന്നിരുന്ന ദിവസ കഥകൾ നീ പുതുതായി റിഹേഴ്സലിലിരിക്കുന്ന നാടകത്തിനോട് ചേർന്ന് കിടക്കുന്ന പോലുണ്ട്  ശെരിക്കും .... നമ്മളൊന്നിചു നടന്ന കോൾ പാടം  പോലൊന്ന് അവിടെയും ഉണ്ടായിരുന്നു ....നമ്മുടെ  നെല്ലിനെ പോലെ എന്തോ ഒന്ന്
അവിടെയും വിളവെടുത്തിരുന്നു ....വെറുതെ ഒന്ന് നടന്നപ്പോൾ മണ്ണിനോട് ചേർന്ന് കിടക്കുന്ന   വെള്ളം കയ്യിൽ കോരി ...അത് പത യുന്നുണ്ടായിരുന്നില്ല. കുഞ്ചു ...സത്യമാണ് ,അന്നേരം വരെ എന്റെ കൈകൾ ധ്രുവിച്ചു പോയിരുന്നു . നിന്റെ കുഞ്ഞി കൈ കഴുകി തന്നതെല്ലാം ഓർമയിൽ വന്നു....വിയർത്തു പൊടിചു   അതിലെ മന്ദപ്പൻ ബാഗും തോളിലേന്തി നടന്ന നിന്നെയും ഓര്മ വന്നു കുഞ്ചു ..പോളിത്തീൻ പാക്കിൽ നിന്ന് മണ്ണെടുത്തു തലമുഴുക്കെ ചെളി വച്ച് തേച്ച ഇഷ്ടം മാത്രം ഇപ്പൊ നീ  പുസ്തകത്തിൽ  വെച്ച് മൂടുന്നു . വരും  വാരായ്കളെ പറ്റി ഞാൻ ഇന്ന് ചിന്തിക്കുന്നില്ല.അത് മാത്രല്ല  തുടച്ചു നീക്കാൻ പറ്റുന്ന എന്റെ ഉള്ളിലെ കാറ്റിനെ പറ്റിയും  ...... നീയി  പ്പോഴും  ചിരിക്കുന്നു അല്ലെ  .....ങും ........................

Comments

Popular posts from this blog