ഒടുവിൽ ഞാൻ ആകാശം  കണ്ടു തുടങ്ങി .....നീയെത്താത്ത ദൂരത്തോളം അമ്മുന്റെ കരച്ചിൽ കേൾക്കാത്തിടത്തോളം ദൂരം ഞാൻ അവരുടെ വിവരങ്ങളൊന്നും അറിയാത്തൊരു  കടൽ തീരത്ത്  നാളെ സമാധി  കൊള്ളും .ഇന്നലെകൾക്കും മുൻപ് .ഞണ്ടൻ മാർ  തോല് പൊളിച്ചു പുറത്തു വരാത്തൊരു കടൽ തീരം നിന്നോടൊപ്പം ഞാൻ സ്വപ്‌നം  കണ്ടു നടന്നിരുന്നു....നമ്മുടെ പുഴയിലെ മണ്ണ് ഒഴുകി വരാത്തൊരു കടൽ തീരത്തേക്ക് നമുക്ക് പോകാം എന്ന് നിന്നോട് ഞാൻ പറഞ്ഞിരുന്നു...അങ്ങനെ പറഞ്ഞാലും   നമ്മുടെപുഴ ഓര്മയാകുമെന്നു ഞാൻ കരുതിയിരുന്നില്ല  കുഞ്ചു  .....നിന്റെ   നിഷേധങ്ങൾക്ക് ശേഷം ഇന്നേരം  ഇവിടെ വന്നു നിൽക്കുമ്പോ പേടി സ്വപ്നങ്ങളിലെ ഞണ്ടൻ സന്യാസിമാർ എന്നെ കൂട്ടി കൊണ്ട് പോകുന്നു.....ഒരിത്തിരി ധൈര്യമെങ്കിലും നീയെനിക്കു തന്നിരുന്നെങ്കിൽ ചൂട് നീരൊഴുക്കുകളിൽ ധാന്യമണികൾ എന്തികൊണ്ട് ഈ കാടിനെ പച്ചയാക്കി കൊണ്ട് നമ്മുടെപുഴ വീണ്ടുo കൈവഴികളായേനെ ........

Comments

Popular posts from this blog