നാട്ടുമാങ്ങകൾക്കെല്ലാം പുഴുകുത്തേറ്റിരിക്കുന്നു....യഥാർത്ഥത്തിൽ ഈ നടത്തത്തിനു ബലമില്ല .....അത് കൊണ്ട് തന്നെ ദൂരേക്ക് ദൂരേക്ക് കയറി പോകാം......പോക്കിരിത്തരത്തിനു കൂടുണ്ടാക്കി ഇളക്കിവിട്ട കുഞ്ചു വിനെ നോക്കി യപ്പോൾ അവന്റെ മുഖം ഒരു ഭൂതത്തെ പോലെ തന്നെ ഇരിക്കുന്നു... മീശ ഒന്നുകൂടെ പിരിച്ചപ്പോ ഭൂതമാണ് കൂട്ട് എന്ന് ശെരിക്കും കരുതി .....കൊണ്ട് നിർത്തിയിരിക്കുന്നത് പുഴ ഉണ്ടാക്കി കൂട്ടിയ മണലിന്റെ പൊത്തിനുള്ളിലേക്കാണ്... ...അവൻ പോകുന്നത് ദൈവത്തോട് സംസാരിക്കാനെന്നാണ് പറഞ്ഞത് ........വല്യേ ഒരു മണൽ കൂമ്പാരം കണ്ടപ്പോൾ തന്നെ അന്ധാളിപ്പ് ബാക്കി യാക്കി ജീവനുകളെ പറ്റി പറഞ്ഞു തുടങ്ങി ......ഈ സംസാരം അവസാനിപ്പിക്കുന്നത് അവനിൽ തന്നെയാകുമെന്നു എനിക്കെന്തോ വെറുതെ തോന്നി....... അവൻ ഉണർന്നിരിക്കുന്ന സമയമാണിത് .......അവനു ജീവനുള്ള സമയം.......പറഞ്ഞു വരുന്നത് ...............................
Posts
- Get link
- X
- Other Apps
ഒടുവിൽ ഞാൻ ആകാശം കണ്ടു തുടങ്ങി .....നീയെത്താത്ത ദൂരത്തോളം അമ്മുന്റെ കരച്ചിൽ കേൾക്കാത്തിടത്തോളം ദൂരം ഞാൻ അവരുടെ വിവരങ്ങളൊന്നും അറിയാത്തൊരു കടൽ തീരത്ത് നാളെ സമാധി കൊള്ളും .ഇന്നലെകൾക്കും മുൻപ് .ഞണ്ടൻ മാർ തോല് പൊളിച്ചു പുറത്തു വരാത്തൊരു കടൽ തീരം നിന്നോടൊപ്പം ഞാൻ സ്വപ്‌നം കണ്ടു നടന്നിരുന്നു....നമ്മുടെ പുഴയിലെ മണ്ണ് ഒഴുകി വരാത്തൊരു കടൽ തീരത്തേക്ക് നമുക്ക് പോകാം എന്ന് നിന്നോട് ഞാൻ പറഞ്ഞിരുന്നു...അങ്ങനെ പറഞ്ഞാലും നമ്മുടെപുഴ ഓര്മയാകുമെന്നു ഞാൻ കരുതിയിരുന്നില്ല കുഞ്ചു .....നിന്റെ നിഷേധങ്ങൾക്ക് ശേഷം ഇന്നേരം ഇവിടെ വന്നു നിൽക്കുമ്പോ പേടി സ്വപ്നങ്ങളിലെ ഞണ്ടൻ സന്യാസിമാർ എന്നെ കൂട്ടി കൊണ്ട് പോകുന്നു.....ഒരിത്തിരി ധൈര്യമെങ്കിലും നീയെനിക്കു തന്നിരുന്നെങ്കിൽ ചൂട് നീരൊഴുക്കുകളിൽ ധാന്യമണികൾ എന്തികൊണ്ട് ഈ കാടിനെ പച്ചയാക്കി കൊണ്ട് നമ്മുടെപുഴ വീണ്ടുo കൈവഴികളായേനെ ........
- Get link
- X
- Other Apps
തൂക്കു ചിത്രങ്ങളിലേ ഞാൻ ഇല്ലാണ്ടായി പോയല്ലേ .........ഈ എരിച്ചിൽ സ്വയം വരുത്തി തീർത്തതാണ്..... അത് കൊണ്ട് ഇന്നവസാനിപ്പിക്കുന്നതെല്ലാം നാളെ തുടരാതെ പോകട്ടെ....ഒരിറ്റു വെളിച്ചംപോലും കടക്കാത്തത്രയും ദൂരെ നീ നിന്റെനാളെകളെ എന്നിൽ നിന്ന് ഊരി കൊണ്ട് പൊയ്ക്കോളൂ....ധാരണകളെ ഒഴിച്ച പാത്രമാക്കി മാത്രം എന്നിൽ നിക്ഷേപിക്കുക.....അവിടങ്ങളിൽ ഇന്നലെകൾ സുഭദ്രമായി ഉറങ്ങിക്കോട്ടെ ........
- Get link
- X
- Other Apps
അത്ര മാത്രം അര്ഥള്ളത് ഒന്നുമല്ല ഇത്രനേരം വരെ ഞാൻ പറഞ്ഞത് എന്നുള്ളോണ്ടാകുംനീ ഈ ദിവസം ഇങ്ങനെ ചിരിക്കുന്നത് . തോളെല്ലു പൊട്ടിപൊളിയുന്ന വേദന എടുക്കുന്നു കുഞ്ചു ....... നീ എന്തൊക്കെ പറയുന്നതും തലക്കുള്ളിലേക്ക് കയറാത്തത് അതായിരിക്കാം .....ബലം പിടിച്ചിരിക്കാതെ പുതിയ വർത്തമാനങ്ങൾ പറയൂ ....... രണ്ടു വര്ഷങ്ങളായി എനിക്ക് പ്രതികരിക്കാൻ ആവുന്നില്ലാന്നുo കടുത്ത പേടി പിറകെ കൂടിയിരിക്കാനെന്നും സമ്മതിക്കുന്നു.എന്നാലും .. എവിടെയും കാറ്റു വീശുന്നെടോ.... ഞാൻഅയച്ചു തന്നിരുന്ന ദിവസ കഥകൾ നീ പുതുതായി റിഹേഴ്സലിലിരിക്കുന്ന നാടകത്തിനോട് ചേർന്ന് കിടക്കുന്ന പോലുണ്ട് ശെരിക്കും .... നമ്മളൊന്നിചു നടന്ന കോൾ പാടം പോലൊന്ന് അവിടെയും ഉണ്ടായിരുന്നു ....നമ്മുടെ നെല്ലിനെ പോലെ എന്തോ ഒന്ന് അവിടെയും വിളവെടുത്തിരുന്നു ....വെറുതെ ഒന്ന് നടന്നപ്പോൾ മണ്ണിനോട് ചേർന്ന് കിടക്കുന്ന വെള്ളം കയ്യിൽ കോരി ...അത് പത യുന്നുണ്ടായിരുന്നില്ല. കുഞ്ചു ...സത്യമാണ് ,അന്നേരം വരെ എന്റെ കൈകൾ ധ്രുവിച്ചു പോയിരുന്നു . നിന്റെ കുഞ്ഞി കൈ കഴുകി ത...
- Get link
- X
- Other Apps
ഒരു പിണക്കം കഴിഞ്ഞ് കണ്‍ തുറന്നത് ജിപ്സിയായാർന്നു.... !!!!! ഒരേ നിമിഷം കള്ളി യായും,, അതെ നേരം വെളിച്ചം തേടണമെന്നും തവണയിലധികം നടോടിയായി ,,, എന്തിനെയൊക്കെയോ തേടി നടക്കണമെന്നും ജിപ്സി പറഞ്ഞത് അവൾ ഓർത്തു .......പ്രപഞ്ചം മുഴുവൻ വിണ്ട നിലങ്ങളെയും ,മിന്നൽ ചീളുകളെയും കടന്നു തിരിച്ചെത്തിയപ്പോ മഴയിൽ അമ്മുകുട്ടിടെ വഞ്ചി മുറ്റം വിട്ടിറങ്ങുന്നു ............ ഭാരതപുഴ വർഷത്തിൽ രണ്ടു തവണ കടക്കാതെ,,,,, വർഷം നിറക്കുന്ന കിണറ്റിലെ വെള്ളം ഇറക്കാതെ ,,,, ഈ ഇരുട്ട് ഇറങ്ങി ദൈവങ്ങളെ കാണാതെ,,,,,ഞാനൊരു ജിപ്സിയാകുന്നതെങ്ങനെ????????? കണ്ണിന്റെ തടങ്ങളെല്ലാം വല്ലാതെ വന്നു വീർത്തിരിക്കുന്നു .....ഇന്നലെ കണ്ട സ്വപ്നം പിന്നെയും പിന്നെയും ഞെട്ടൽ തന്നു കൊണ്ടേ ഇരിക്കുന്ന പോലെ ... കാൽത്തള കെട്ടി വീർത്തു ...
- Get link
- X
- Other Apps
ഒരു പിണക്കം കഴിഞ്ഞ് കണ്‍ തുറന്നത് ജിപ്സിയായാർന്നു.... !!!!! ഒരേ നിമിഷം കള്ളി യായും,, അതെ നേരം വെളിച്ചം തേടണമെന്നും തവണയിലധികം നടോടിയായും എന്തിനെയോ തേടി നടക്കണമെന്നും ജിപ്സി പറഞ്ഞതവൾ ഓർത്തു .......പ്രപഞ്ചം മുഴുവൻ വിണ്ട നിലങ്ങളെയും ,മിന്നൽ ചീളുകളെയും കടന്നു തിരിച്ചെത്തിയപ്പോ മഴയിൽ അമ്മുകുട്ടിടെ വഞ്ചി മുറ്റം വിട്ടിറങ്ങുന്നു ............ ഭാരതപുഴ വർഷത്തിൽ രണ്ടു തവണ കടക്കാതെ,,,,, വര്ഷം നിറക്കുന്ന കിണറ്റിലെ വെള്ളം ഇറക്കാതെ ,,,, ഈ ഇരുട്ട് ഇറങ്ങി ദൈവങ്ങളെ കാണാതെ ജിപ്സിയാകുന്നതെങ്ങനെ?????????
- Get link
- X
- Other Apps
.......... പ്രണയത്തോട് ആദ്യകാലങ്ങളിൽ ബഹളം വെച്ച് കൂട്ട ലഹള നടത്തി പിരിഞ്ഞു പോകുമ്പഴും, ഒടുക്കം വന്നു ചേരാൻ പോകുന്നത് ഈ ഫെബ്രുവരി മാസത്തിലെക്കാണെന്നും ഉത്തരം പറയാൻ ഇരുന്നത് ഇയാളോടാണെന്നും ,,, മാപ്പ് പറയേണ്ടത് ഒരുമിക്കാതെ പോയ വസന്തത്തിനോടാനെന്നും അറിയുമ്പോ ഉള്ളിൽ പൊള്ളുന്ന വേദന.....ഉത്തരം കണ്ടെത്തി ഈ എഴുത്ത് നിരത്തുമ്പോ ലാബെൽ ഒട്ടിക്കാൻ പോകുന്നത് ഒന്നിനെ ചൊല്ലി മാത്രാണ്..!!!!!!!!!!!!!!!!!!!!!!!!!!!!!
- Get link
- X
- Other Apps
എന്തോ പറയാനുണ്ടാര്‍ന്നു..എന്തോ ഇപ്പൊ,ഒന്നും വരണില്ല..അല്ല ;എല്ലാം എങ്ങനെയങ്കിലും എന്നെ വിട്ടു പോടിരുന്നെങ്കില്‍............ അപ്പോളാണ് എന്റെ കുഞ്ഞിമാതു പറഞ്ഞ ആ വര്‍ക്കിലേക്ക് നോക്കിയത്..ഭംഗിയായി ഗ്ലാസ്സിട്ടതാര്‍ന്നു അത്.. വരച്ചു തീര്‍ക്കാത്ത കുറെ കാന്വാസുകളും അര്‍ത്ഥം കിട്ടാത്ത നിറങ്ങളും.. ഇന്നലെ ബസ്സില്‍ വച്ച് ഇവയെ പറ്റി തന്നെയാര്‍ന്നു അവള്‍ടെ സംസാരം മുഴുവനും... ഓരോന്ന് കാണുമ്പോഴും ഓരോ തോന്നലുകളാണ് .അര്‍ത്ഥം അതെല്ലെങ്കില്‍ കൂടി അവള്‍ കഥ മെനയും. "അമ്മെ, ആ മാന്‍ പുല്ലു തിന്നണ സമയത്ത് അമ്പു ചെയ്തു വീഴ്ത്തിയതല്ലേ?????പാവം അതിനിപ്പഴും വിശക്കനുണ്ടാകും " .......... അങ്ങനെ അങ്ങനെ ...ഓരോന്നു പിറുപിറുത്തു കൊണ്ടിരിക്കും.. ..പക്ഷെ ഇത്തവണ വന്നപ്പോള്‍ എന്തൊക്കെയോ മനസ്സില്‍ പിണഞ്ഞു കൂടിയിട്ടുണ്ട്.. എന്തൊക്കെയോ !!!!!!!!!!! മഴ വീണ്ടും എത്തിയിരിക്കുന്നു.. ഞങ്ങള്‍ കുട എടുത്തിട്ടില്ല....കുഞ്ഞിമാതു ഇപ്പളും ഉറങ്ങാണ്..................ആള്‍ക്കൂട്ടത്തെ കടന്നു പോകാന്‍ ഞങ്ങള്‍ക്ക് ഇനിയും നടക്കണം .........
- Get link
- X
- Other Apps
ചെറുതായി മഴ പൊടിയുന്നു...ഒളിച്ചിരുന്ന് കരയുന്ന നക്ഷത്ര കുഞ്ഞുങ്ങളുടെ കണ്ണ് നീരോപ്പാന്‍ ഈ മഴ ഇങ്ങനെ പെയ്തൊട്ടേ അല്ലെ??????????????????പറയാന്‍ ഭാകി വച്ചതെല്ലാം ഉത്തരങ്ങളാകിയെടുക്കാന്‍ ഇവക്കല്ലാണ്ടേ മറ്റെന്തിന്ന കഴിയാ ?..................കുഞ്ഞിമാതു പറഞ്ഞു കൊണ്ടിരുന്നു...ഹോ വല്ലാത്ത ഒരിരുട്ടു തന്നെ... " മോളുട്ടി മതി മതി നിന്റെ ഈ പ്രാന്ത് .... അമ്മ ഊണെടുത്തു വച്ചിട്ടുണ്ട്.... വേഗം വാ".....ന്നാലും അമ്മെ ആ ചില്ലുപടങ്ങളില്‍ എന്താര്‍ന്നു????????????
- Get link
- X
- Other Apps
നീതി മുന്നിലൊരു മഷിക്കുപ്പി ലക്ഷിയമിട്റ്റ് ഞാന്‍ നീതി എഴുതി മഷി തെളിയിച്ചതെല്ലാം വെറുതെയാണെങ്കിലും പതുക്കെ പതുക്കെ വെട്ടിത്തുടങ്ങി. ഇരുളും വെളിച്ചവും കടന്നു പോയി എഴുതിയതെല്ലാം പറന്നും പോയി പറന്നതിനു പേരുമപ്പോഴിട്ടു "വറ്റാത്ത നൈരാശ്യവും ദൂമകെതുവും"... പറന്നുപോയത് വീണ്ടും വന്നുപതിച്ചു... പഴയ തിളക്കമില്ല; കലംമ്പലില്ല ഒന്നും ബാക്കിയില്ലാതെ എല്ലാം കത്തിപോയിരുന്നു..........