ഒരു പിണക്കം കഴിഞ്ഞ് കണ്‍ തുറന്നത് ജിപ്സിയായാർന്നു.... !!!!!
ഒരേ നിമിഷം  കള്ളി യായും,, അതെ  നേരം വെളിച്ചം തേടണമെന്നും തവണയിലധികം നടോടിയായി  ,,, എന്തിനെയൊക്കെയോ  തേടി നടക്കണമെന്നും ജിപ്സി പറഞ്ഞത് അവൾ ഓർത്തു .......പ്രപഞ്ചം മുഴുവൻ വിണ്ട  നിലങ്ങളെയും ,മിന്നൽ ചീളുകളെയും  കടന്നു തിരിച്ചെത്തിയപ്പോ മഴയിൽ  അമ്മുകുട്ടിടെ വഞ്ചി മുറ്റം വിട്ടിറങ്ങുന്നു ............  ഭാരതപുഴ വർഷത്തിൽ രണ്ടു തവണ കടക്കാതെ,,,,, വർഷം  നിറക്കുന്ന കിണറ്റിലെ വെള്ളം ഇറക്കാതെ ,,,, ഈ ഇരുട്ട് ഇറങ്ങി ദൈവങ്ങളെ കാണാതെ,,,,,ഞാനൊരു  ജിപ്സിയാകുന്നതെങ്ങനെ?????????
            കണ്ണിന്റെ തടങ്ങളെല്ലാം വല്ലാതെ വന്നു  വീർത്തിരിക്കുന്നു .....ഇന്നലെ കണ്ട സ്വപ്നം പിന്നെയും പിന്നെയും ഞെട്ടൽ തന്നു കൊണ്ടേ ഇരിക്കുന്ന പോലെ ... കാൽത്തള കെട്ടി വീർത്തു  മലച്ച  ഒരു ഭൂതമല്ല ഇന്നലെ വന്നത് ... ഒരു നിഴൽ ..... ചുറ്റും പ്രകാശം...  അതിനു ശേഷം ഒരു ജിപ്സി... കല്ലുമാലയും മൂക്കുനിറയെ  അവിടവിടങ്ങളിലായി  തുളച്,,,  ആഭരണങ്ങളിട്ട മല്ലി നിറമുള്ള   ഒരു ജിപ്സി പെണ്ണ്.....  ...ആർത്തട്ടഹസിക്കാൻ മാത്രം ശബ്ദ മില്ലായിരുന്നു അവൾക്ക്.....പെട്ടന്നവൾ   പാട്ടും പാടി, ഒരു വിളക്ക്  മരവും പിടിച്ചു വരുന്ന കൂട്ടതിന്റൊപ്പം ചേർന്ന് എങ്ങടോ നടന്നു നീങ്ങി........ അവരും അവളെ പോലെ നാടോടികളാകാം      ....അമ്മുകുട്ടി ഓടി വന്നു കെട്ടിപിടിച്ചപ്പോഴാണ് രാത്രി  വരെ ചെയ്യാനിരിക്കുന്ന ജോലികളുടെ എണ്ണം ഓർമ വരുന്നത്....മറവിയിലേക്ക് പോകുന്നതാണ് ഏറെ നല്ലത് ....കയ്യിലിരിക്കുന്ന പടവലം വിത്ത്‌  ഒരുകയ്യിൽ നിന്ന് മറ്റെകയ്യിൽ മാറ്റി മാറ്റി ഇട്ടു കൊണ്ട് അമ്മു ഓടിപ്പോയി ..... മഴ വന്നാൽ,, അമ്മു,,, നീയിത് നടണമെന്നും പറഞ്ഞ് ഇന്നലെ അവള്ടെ അച്ച കൊണ്ട് കൊടുത്തതാണത് ..,, കുഞ്ഞു മരക്കഷ്ണം കൊണ്ട് ഇടതു കൈ മണ്ണിൽ വച്ച് വിത്ത് നടുകയാണ്‌ അമ്മു.. മഴ നനച്ച മണ്ണിൽ  നിറയെ മാവിൻ തലപ്പുകൾ നിലം പൊത്തി  കിടക്കുന്നു..പൊട്ടുമാമ്പഴം ചുണ്ടിൽ വെച്ചു നീങ്ങി പോകുകയാണ് കട്ടുറുമ്പുകൾ  ....ഇന്നലെ  വൈകിട്ട് അപ്പമുണ്ടാകാൻ വെച്ച മാവിന്റെ അരികിലും  ഉണ്ട് ഉറുമ്പിൻ കൂട്ടം..രുചിച്ചു നോക്കാതെ തന്നെ അവ അത് എടുത്തു  കൊണ്ട് പോവുകയാണ് ....അപ്പം പൊങ്ങി വരുമ്പോൾ ഇന്നലെ ചെയ്ത തെറ്റും പൊങ്ങി വരുന്നപോലെയാണ് തോന്നിയത് ..... സ്വപ്നത്തിൽ കണ്ട കറുത്ത നിഴലായത് മെല്ലെ മാറുന്ന പോലെ..... മരിച്ചു പോയ അച്ഛൻ നീല ത്തിൽ മുക്കിയ ചരട് പിന്നെയും മുന്പിലേക്കെറിയുന്നപോലെ...ഒറ്റ കാകുംപോലെ ................

Comments

  1. ഒരു പനിക്കിടക്കയിലെ സ്വപ്നം പോലെ..

    ReplyDelete

Post a Comment