എന്തോ പറയാനുണ്ടാര്‍ന്നു..എന്തോ ഇപ്പൊ,ഒന്നും വരണില്ല..അല്ല ;എല്ലാം എങ്ങനെയങ്കിലും എന്നെ വിട്ടു പോടിരുന്നെങ്കില്‍............
അപ്പോളാണ് എന്റെ കുഞ്ഞിമാതു പറഞ്ഞ  ആ വര്‍ക്കിലേക്ക് നോക്കിയത്..ഭംഗിയായി ഗ്ലാസ്സിട്ടതാര്‍ന്നു അത്.. വരച്ചു തീര്‍ക്കാത്ത കുറെ കാന്വാസുകളും അര്‍ത്ഥം കിട്ടാത്ത നിറങ്ങളും.. ഇന്നലെ ബസ്സില്‍ വച്ച്  ഇവയെ പറ്റി തന്നെയാര്‍ന്നു അവള്‍ടെ സംസാരം മുഴുവനും... 
ഓരോന്ന് കാണുമ്പോഴും  ഓരോ തോന്നലുകളാണ്  .അര്‍ത്ഥം അതെല്ലെങ്കില്‍ കൂടി അവള്‍ കഥ മെനയും.
"അമ്മെ, ആ മാന്‍ പുല്ലു തിന്നണ സമയത്ത് അമ്പു ചെയ്തു വീഴ്ത്തിയതല്ലേ?????പാവം അതിനിപ്പഴും വിശക്കനുണ്ടാകും "  ..........
അങ്ങനെ അങ്ങനെ ...ഓരോന്നു പിറുപിറുത്തു കൊണ്ടിരിക്കും..
 ..പക്ഷെ ഇത്തവണ വന്നപ്പോള്‍  എന്തൊക്കെയോ മനസ്സില്‍ പിണഞ്ഞു കൂടിയിട്ടുണ്ട്..
എന്തൊക്കെയോ !!!!!!!!!!!
മഴ വീണ്ടും എത്തിയിരിക്കുന്നു.. ഞങ്ങള്‍ കുട എടുത്തിട്ടില്ല....കുഞ്ഞിമാതു ഇപ്പളും ഉറങ്ങാണ്‌..................ആള്‍ക്കൂട്ടത്തെ കടന്നു പോകാന്‍ ഞങ്ങള്‍ക്ക് ഇനിയും നടക്കണം .........

Comments

Popular posts from this blog