Posts

നാട്ടുമാങ്ങകൾക്കെല്ലാം പുഴുകുത്തേറ്റിരിക്കുന്നു....യഥാർത്ഥത്തിൽ ഈ നടത്തത്തിനു ബലമില്ല .....അത് കൊണ്ട് തന്നെ ദൂരേക്ക് ദൂരേക്ക് കയറി  പോകാം......പോക്കിരിത്തരത്തിനു കൂടുണ്ടാക്കി   ഇളക്കിവിട്ട കുഞ്ചു വിനെ നോക്കി യപ്പോൾ അവന്റെ മുഖം ഒരു ഭൂതത്തെ പോലെ തന്നെ ഇരിക്കുന്നു... മീശ ഒന്നുകൂടെ പിരിച്ചപ്പോ ഭൂതമാണ് കൂട്ട് എന്ന്  ശെരിക്കും   കരുതി .....കൊണ്ട് നിർത്തിയിരിക്കുന്നത് പുഴ ഉണ്ടാക്കി കൂട്ടിയ മണലിന്റെ പൊത്തിനുള്ളിലേക്കാണ്...  ...അവൻ പോകുന്നത് ദൈവത്തോട് സംസാരിക്കാനെന്നാണ് പറഞ്ഞത് ........വല്യേ ഒരു മണൽ കൂമ്പാരം കണ്ടപ്പോൾ തന്നെ അന്ധാളിപ്പ് ബാക്കി യാക്കി    ജീവനുകളെ പറ്റി പറഞ്ഞു തുടങ്ങി ......ഈ       സംസാരം  അവസാനിപ്പിക്കുന്നത് അവനിൽ തന്നെയാകുമെന്നു   എനിക്കെന്തോ വെറുതെ തോന്നി....... അവൻ ഉണർന്നിരിക്കുന്ന സമയമാണിത് .......അവനു ജീവനുള്ള സമയം.......പറഞ്ഞു വരുന്നത് ...............................
Image
മാർ ലെയ് ൻറെ  ഒന്നാമത്തെ ലോകം.....
ഒടുവിൽ ഞാൻ ആകാശം  കണ്ടു തുടങ്ങി .....നീയെത്താത്ത ദൂരത്തോളം അമ്മുന്റെ കരച്ചിൽ കേൾക്കാത്തിടത്തോളം ദൂരം ഞാൻ അവരുടെ വിവരങ്ങളൊന്നും അറിയാത്തൊരു  കടൽ തീരത്ത്  നാളെ സമാധി  കൊള്ളും .ഇന്നലെകൾക്കും മുൻപ് .ഞണ്ടൻ മാർ  തോല് പൊളിച്ചു പുറത്തു വരാത്തൊരു കടൽ തീരം നിന്നോടൊപ്പം ഞാൻ സ്വപ്‌നം  കണ്ടു നടന്നിരുന്നു....നമ്മുടെ പുഴയിലെ മണ്ണ് ഒഴുകി വരാത്തൊരു കടൽ തീരത്തേക്ക് നമുക്ക് പോകാം എന്ന് നിന്നോട് ഞാൻ പറഞ്ഞിരുന്നു...അങ്ങനെ പറഞ്ഞാലും   നമ്മുടെപുഴ ഓര്മയാകുമെന്നു ഞാൻ കരുതിയിരുന്നില്ല  കുഞ്ചു  .....നിന്റെ   നിഷേധങ്ങൾക്ക് ശേഷം ഇന്നേരം  ഇവിടെ വന്നു നിൽക്കുമ്പോ പേടി സ്വപ്നങ്ങളിലെ ഞണ്ടൻ സന്യാസിമാർ എന്നെ കൂട്ടി കൊണ്ട് പോകുന്നു.....ഒരിത്തിരി ധൈര്യമെങ്കിലും നീയെനിക്കു തന്നിരുന്നെങ്കിൽ ചൂട് നീരൊഴുക്കുകളിൽ ധാന്യമണികൾ എന്തികൊണ്ട് ഈ കാടിനെ പച്ചയാക്കി കൊണ്ട് നമ്മുടെപുഴ വീണ്ടുo കൈവഴികളായേനെ ........

Image
തൂക്കു ചിത്രങ്ങളിലേ ഞാൻ   ഇല്ലാണ്ടായി പോയല്ലേ .........ഈ എരിച്ചിൽ സ്വയം വരുത്തി  തീർത്തതാണ്..... അത് കൊണ്ട് ഇന്നവസാനിപ്പിക്കുന്നതെല്ലാം നാളെ തുടരാതെ പോകട്ടെ....ഒരിറ്റു വെളിച്ചംപോലും  കടക്കാത്തത്രയും  ദൂരെ നീ നിന്റെനാളെകളെ എന്നിൽ നിന്ന് ഊരി  കൊണ്ട് പൊയ്ക്കോളൂ....ധാരണകളെ ഒഴിച്ച പാത്രമാക്കി മാത്രം എന്നിൽ നിക്ഷേപിക്കുക.....അവിടങ്ങളിൽ ഇന്നലെകൾ സുഭദ്രമായി ഉറങ്ങിക്കോട്ടെ ........
Image
നീ ഒരു പൂമരമാകുന്നു...  സ്ഥായിയായി ഇല വിടർത്താത്തൊരു പൂമരം.... എന്റെ സ്വപ്നങ്ങളെ പറ്റിയുള്ള ചൊല്ലുവാക്കുകൾ ഇന്നലെയും നിന്നെ ചിരിപ്പിച്ചു അല്ലെ ... ....
Image
അത്ര മാത്രം അര്ഥള്ളത് ഒന്നുമല്ല  ഇത്രനേരം വരെ ഞാൻ പറഞ്ഞത്
 എന്നുള്ളോണ്ടാകുംനീ ഈ ദിവസം  ഇങ്ങനെ ചിരിക്കുന്നത് . തോളെല്ലു
 പൊട്ടിപൊളിയുന്ന വേദന എടുക്കുന്നു കുഞ്ചു ....... നീ എന്തൊക്കെ പറയുന്നതും തലക്കുള്ളിലേക്ക് കയറാത്തത്   അതായിരിക്കാം .....ബലം പിടിച്ചിരിക്കാതെ  പുതിയ വർത്തമാനങ്ങൾ പറയൂ ....... രണ്ടു വര്ഷങ്ങളായി എനിക്ക്  പ്രതികരിക്കാൻ ആവുന്നില്ലാന്നുo  കടുത്ത പേടി പിറകെ കൂടിയിരിക്കാനെന്നും സമ്മതിക്കുന്നു.എന്നാലും .. എവിടെയും കാറ്റു വീശുന്നെടോ.... ഞാൻഅയച്ചു  തന്നിരുന്ന ദിവസ കഥകൾ നീ പുതുതായി റിഹേഴ്സലിലിരിക്കുന്ന നാടകത്തിനോട് ചേർന്ന് കിടക്കുന്ന പോലുണ്ട്  ശെരിക്കും .... നമ്മളൊന്നിചു നടന്ന കോൾ പാടം  പോലൊന്ന് അവിടെയും ഉണ്ടായിരുന്നു ....നമ്മുടെ  നെല്ലിനെ പോലെ എന്തോ ഒന്ന്
അവിടെയും വിളവെടുത്തിരുന്നു ....വെറുതെ ഒന്ന് നടന്നപ്പോൾ മണ്ണിനോട് ചേർന്ന് കിടക്കുന്ന   വെള്ളം കയ്യിൽ കോരി ...അത് പത യുന്നുണ്ടായിരുന്നില്ല. കുഞ്ചു ...സത്യമാണ് ,അന്നേരം വരെ എന്റെ കൈകൾ ധ്രുവിച്ചു പോയിരുന്നു . നിന്റെ കുഞ്ഞി കൈ കഴുകി തന്നതെല്ലാം ഓർമയിൽ വന്നു....വിയർത്തു പൊടിചു   അതിലെ മന്ദപ്പൻ ബാഗും തോളിലേന്തി നടന്ന നിന്നെയും ഓര്മ വന്നു…
നൂറ്റാണ്ടുകൾക്കപ്പുറം എന്റെ പാർശ്വങ്ങളിൽ, നീ  ധാന്യമണികൾ പാകി...പുഴ  കൊണ്ട് വന്നതെല്ലാം  അവയ്ക്കായി ഞാൻ എടുത്തു നല്കി.... ....എന്റെ സ്മരണ നിലയ്ക്കുന്നില്ല .... ,ജീവൻ നിലനിർത്താൻ നീ പറഞ്ഞു തന്ന കഥകളെല്ലാം ഇന്ന് പൂ പൊഴിക്കുന്നെടോ...